സുഭാഷ് കെ രാജ് സംവിധാനം ചെയ്ത് അർജുൻ സർജ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബ്ലാസ്റ്റ് തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. മെയ് 28-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.
ഒരു കരാട്ടെ മാസ്റ്ററുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥികളും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ സർജ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
സാമ്പത്തിക വിജയത്തിന്റെ പാതയിലാണ് ചിത്രം. റിപ്പോർട്ടുകൾ പ്രകാരം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം 34 കോടി രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
ഇന്ത്യയിൽ നിന്ന് മാത്രം 27 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് ഏഴ് കോടി രൂപയുമാണ് ബ്ലാസ്റ്റ് ഇതുവരെ നേടിയിരിക്കുന്നത്. രവി ബസ്റൂർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാധാകൃഷ്ണൻ ആണ്.
പ്രദീപ് രാഘവ് ചിത്രസംയോജനം നിർവഹിക്കുന്നു. എജിഎസ് എന്റർടൈൻമെന്റ് ആണ് നിർമ്മാണം.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

