തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. ഈ പ്രതിസന്ധി വരുംദിവസങ്ങളില്‍ പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം ലോക്സഭ എംപിമാരും വിമത പക്ഷത്താണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയിലെ 29 ലോക്സഭ എംപിമാരില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ മമതാ ബാനര്‍ജിക്കൊപ്പം ഉറച്ചുനില്‍ക്കുന്നത്.
രാജ്യസഭയിലെ സ്ഥിതിയും സമാനമാണ്. രാജ്യസഭയിലെ 13 എംപിമാരില്‍ അഞ്ചുപേര്‍ മാത്രമാണ് നിലവില്‍ മമതയെ പിന്തുണയ്ക്കുന്നത്.
ബാക്കിയുള്ള എംപിമാരുടെ നിലപാട് വരുംദിവസങ്ങളില്‍ അതീവ നിര്‍ണ്ണായകമാകും. അതേസമയം, ബിജെപിയിലേക്ക് കൂറുമാറില്ലെന്ന ഉറച്ച നിലപാടാണ് വിമതപക്ഷം സ്വീകരിച്ചിരിക്കുന്നത്.
മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും, എന്നാല്‍ തങ്ങളുടെ എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ-പാക്കിനോടുമാണെന്നും വിമത വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഡെറിക് ഒബ്രെന് എംപിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

