സ്ത്രീകൾക്കെതിരെ അതിക്രമം, ലഹരി ഉപയോഗം; കസ്റ്റഡിയിലിരിക്കെ കടന്നുകളഞ്ഞ കാപ്പ കേസ് പ്രതി പിടിയിൽ
കോഴിക്കോട് ∙ കാപ്പ നിയമം ലംഘിച്ചതിനു ചെമ്മങ്ങാട് പൊലീസ് കസ്റ്റഡിയിരിക്കെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാലിനെ മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.
ഇന്നലെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിൽ നിന്നാണ് അജ്മൽ രക്ഷപ്പെട്ടത്.
ചക്കുംകടവിലുള്ള പ്രതിയുടെ വീട്ടിൽ നിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു വൈദ്യ പരിശോധനക്കു ഗവ.ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴായിരുന്നു സംഭവം.
ശുചിമുറിയിൽ കയറിയ പ്രതി ജനൽ ഗ്ലാസ് തകർത്തു ചാടി രക്ഷപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നേരത്തെ ഒട്ടേറെ കേസിൽ ഉൾപ്പെട്ട
സാഹചര്യത്തിൽ പ്രതിയെ കാപ്പ ചുമത്തി നാടു കടത്തിയതായിരുന്നു. ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുകളും, വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം, പൊതുസ്ഥലത്തു വച്ച് ലഹരി മരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും കവർച്ച തുടങ്ങി കേസുകളുണ്ട്.
ഒരു വർഷത്തേക്കു കാപ്പ നിയമപ്രകാരം നാടു കടത്തുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

