മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. നിയമ കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ഞെരുക്കം മാറും.
ബന്ധുക്കളെ സഹായിക്കാൻ കഴിയും. മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കുക. മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) വ്യാപാരത്തിൽ പ്രതീക്ഷിക്കാത്ത നഷ്ടം സംഭവിക്കാം.
ആത്മീയ കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും. കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം) വസ്തു ഇടപാടുകൾ ലാഭകരമാകും.
പരീക്ഷയിൽ ഉന്നത വിജയം നേടും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.
ചിങ്ങം:-(മകം. പൂരം, ഉത്രം 1/4) സാമ്പത്തിക നില മെച്ചപ്പെടും.
കുടുംബത്തിൽ പ്രശ്നങ്ങൾ ഇല്ല.സാഹിത്യ രംഗത്ത് കൂടുതൽ ശോഭിക്കും. കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) ഉദ്യോഗത്തിൽ ചുമതലകൾ വർദ്ധിക്കും.
പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. വിദേശത്ത് നിന്നും ഒരു സന്തോഷ വാർത്ത എത്തി ചേരും. തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4) കാർഷിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.
അന്യദേശത്ത് ഉദ്യോഗം കിട്ടും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട) ഏറെ കാലമായി കാത്തിരുന്ന കാര്യം സ ഫലമാകും.വീട് മോടി പിടിപ്പിക്കും.പുതിയ പ്രണയം ആരംഭിക്കും. ധനു:-(മൂലം, പൂരാടം,ഉത്രാടം 1/4) അനുകൂലമായ പലകാര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും.സന്താനയോഗം ഉള്ള കാലമാണ്.ധനസ്ഥിതി മെച്ചപ്പെടും മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) സ്ഥാനക്കയറ്റവും വരുമാന വർദ്ധനവും പ്രതീക്ഷി ക്കാം. പുതിയ വീട് നിർമാണം ആരംഭിക്കും.
തീർത്ഥയാത്ര ചെയ്യും. കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) വരുമാനം വർദ്ധിക്കും.
ദീർഘ കാല പ്രതീക്ഷകൾ സഫലമാകും.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി) വായ്പകൾ അപേക്ഷിച്ചവർക്ക് അത് അനുവദിച്ചു കിട്ടും.സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

