കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മുണ്ടൂർ കണക്കുപറമ്പിൽ പൃഥ്വിരാജ് (27) ആണ് നാട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം. കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബൈയിലേക്ക് ജോലി മാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് പോയതായിരുന്നു.
പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിയാണ്. കല കുവൈറ്റ് യൂണിറ്റ് അംഗം ഹരിദാസൻ മുത്തുവിന്റെ മകനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

