ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന പശ്ചാത്തലത്തിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രദേശങ്ങളിൽ നൽകുന്ന മൈക്ക് അനൗൺസ്മെന്റുകൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറാൻ തയാറാകണമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ആവശ്യഘട്ടങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പറുകൾ:
* ജില്ലാ കൺട്രോൾ റൂം, കലക്ടറേറ്റ് – 94465 62236
* കോട്ടയം താലൂക്ക് – 85479 85727
* ചങ്ങനാശേരി താലൂക്ക് – 9496014587
* മീനച്ചിൽ താലൂക്ക് – 9496686325
* കാഞ്ഞിരപ്പള്ളി താലൂക്ക് – 9495265800
* വൈക്കം താലൂക്ക് – 9496174871
* മൃഗസംരക്ഷണ വകുപ്പ് – 04812 564623, 9447418095
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

