
കൊല്‍ക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെട്ടിരുന്ന 22കാരന് പ്രിയജിത് ഘോഷാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്.
ബിര്‍ബും ജില്ലയിലെ ബോല്പൂര് സ്വദേശിയായ പ്രിയജിത് 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളെയാണ് അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്.
കഴിഞ്ഞ ജൂണില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന കളിക്കാരന് സിക്സ് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചിരുന്നു. A local cricketer in Ferozepur hit a six off a delivery, but just moments later, he suffered a heart attack and tragically collapsed on the ground, losing his life. pic.twitter.com/7j4WXolkFf — Vipin Tiwari (@Vipintiwari952) June 29, 2025 സഹതാരങ്ങള്‍ സിവിആര്‍ നല്കാന് ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ബാഡ്മിന്റൺ കളിക്കുന്നതിനിടെ 26കാരന് കുഴഞ്ഞുവീണു മരിച്ചിരുന്നു. View this post on Instagram
A post shared by Bolly Window (@bollywindow)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]