സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേനൽ അവധിക്ക് ശേഷമുള്ള പുതിയ റിലീസുകൾക്ക് ജൂൺ മാസം സാക്ഷ്യം വഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലം, പ്രതികാരകഥകൾ, ഹൊറർ കോമഡികൾ, സാഹസിക പ്രമേയങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ചലച്ചിത്രങ്ങളാണ് ഈ മാസം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജൂൺ 4-ന് തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന ‘പെദ്ധി’ തിയേറ്ററുകളിലെത്തും. തുടർന്ന് ജൂൺ 5-ന് നിരവധി ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്.
നസ്ലിൻ പ്രധാന വേഷത്തിലെത്തുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’, ജയറാം – ഉര്‍വശി എന്നിവർ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’, കൂടാതെ ഹോളിവുഡ് ചിത്രമായ ‘സ്കെയറി മൂവി’ എന്നിവയും അന്ന് പ്രദർശനത്തിനെത്തും.
മലയാളം – തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അനന്തൻ കാട്’ ജൂൺ 25-നാണ് റിലീസ് ചെയ്യുന്നത്. ടിയാൻ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി തിരക്കഥയൊരുക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് താരം ആര്യ ആണ് നായകൻ.
ചിത്രത്തിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എസ്.
വിനോദ് കുമാർ മിനിസ്റ്റുഡിയോയുടെ ബാനറിൽ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. കാന്താരയുടെ സംഗീത സംവിധായകനായ ബി.
അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ (പുഷ്പ ഫെയിം), അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൂടാതെ ഷാജി കൈലാസ് – ജോജു ജോര്‍ജ്ജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരവ്’ എന്ന ചിത്രവും ജൂണിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

