കോഴിക്കോട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ചുരത്തിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായാണ് മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
പുതിയ ഉത്തരവ് പ്രകാരം രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി സഞ്ചരിക്കാൻ പാടില്ല. കാലവർഷം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും.
മറിച്ച് ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാൻ അടിവാരം, ലക്കിടി എന്നീ ഭാഗങ്ങളിൽ പോലീസ് സംവിധാനം വിന്യസിച്ചിട്ടുണ്ട്.
വയനാട് പോലീസുമായി സഹകരിച്ച് ഇരു ഭാഗങ്ങളിലും 24 മണിക്കൂറും നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

