മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി; തിരച്ചിൽ തുടരുന്നു
കോട്ടയം∙ പാലാ ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികളെ കാണാതായി. പെരുവന്താനം സ്വദേശി ആൽബിൻ ജോസഫ്, അടിമാലി സ്വദേശി അമൽ കെ.ജോമോൻ എന്നിവരെയാണ് കാണാതായത്.
കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലുള്ളവരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാനായി എത്തിയതായിരുന്നു ഇവർ.
വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

