ഇരുട്ടടിയുമായി ഇന്ത്യ; പാക്കിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് വിലക്ക്; രാജ്യ സുരക്ഷയ്ക്കു വേണ്ടിയെന്ന് കേന്ദ്രം
ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് കടുത്ത നീക്കം.
പാക്കിസ്ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
Also Read
2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു. ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി.
2023–24 വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാൻ പൗരർക്ക് വീസ റദ്ദാക്കുകയും ചെയ്തത്നു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്.
ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

