
തമിഴകത്തിന്റെ പ്രിയങ്കരനായ ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന റിപ്പോര്‍ട്ട് ആരാധകരെ ആവേശത്തിലാക്കിയതാണ്. ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യകതയുമുണ്ട്.
അതിനാല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും. ഡി 50 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ധനുഷ്.
ചക്രവാളം അടുത്തെത്തുമ്പോള്‍ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്റ വിജയൻ.
അനിഖ സുരേന്ദ്രൻ, വരലക്ഷ്മി ശരത്കുമാര് തുടങ്ങി നിരവധി താരങ്ങള്‍ ഡി 50ല്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്.
സംഗീതം എ ആര് റഹ്മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം.
എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമായിരിക്കും.
View this post on Instagram A post shared by Dhanush (@dhanushkraja) ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരാണ്.
പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. വമ്പൻ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രവുമാണ്.
തിരക്കഥയെഴുതുന്നതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥാണ്.
ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.
സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം.
ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Read More: വിജയമുറപ്പിച്ചതിനു പിന്നാലെ അനുഷ്കയുടെ ചിത്രം ഒടിടിയിലേക്ക്, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എവിടെ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]