തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി നേരിട്ട
പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ അവലോകനം ചെയ്യുന്നതിന് പകരം, സ്ഥാനാർത്ഥികളെ മാത്രം കുറ്റപ്പെടുത്തി പ്രസംഗം അവസാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കേന്ദ്ര കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാനം വിശദീകരിക്കേണ്ട
പോളിറ്റ് ബ്യൂറോ അംഗം, ജനങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കുമെന്ന് താൻ കരുതുന്നില്ലെന്നും ടി.കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന യോഗങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന പങ്കുവഹിച്ച നേതൃത്വം തങ്ങളുടെ ഭാഗത്ത് യാതൊരുവിധ തെറ്റുകളും പറ്റിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

