ബെവ്കോ മദ്യവിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യത്തിന് അധികനിരക്ക് ഈടാക്കിയ സംഭവത്തിൽ ബെവ്കോ എംഡിയോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്.അജിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. തിരുമല പ്ലാവിള ‘പ്രണവ’ത്തിൽ എസ്.അജിത് കുമാർ സമർപ്പിച്ച പരാതിയിലാണ് ഈ നിർണായക വിധി.
ഫോറം പ്രസിഡന്റ് പി.വി.ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വി.ആർ.വിജു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ഏപ്രിൽ 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പവർഹൗസ് റോഡിലെ ബെവ്കോ മദ്യവിൽപനശാലയിൽ നിന്ന് 375 മില്ലിലീറ്റർ റം വാങ്ങിയ വേളയിൽ, നിശ്ചിത വിലയിൽ നിന്നും 100 രൂപ അധികമായി ഈടാക്കി എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്തൃ ഫോറം എംഡിയിൽ നിന്ന് നഷ്ടപരിഹാരമായി 3000 രൂപ ഈടാക്കാൻ ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

