കൊല്ലം ജില്ലയിലെ അച്ചൻകോവിൽ മേഖലയിൽ നവജാത ശിശുക്കൾക്ക് ആവശ്യമായ പോഷകാഹാരങ്ങൾ ലഭിച്ചില്ലെന്ന പരാതിയിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ഇടപെടുന്നു. ആദിവാസി ദമ്പതികളായ സുനിൽ, അഞ്ജു എന്നിവരുടെ ഇരട്ടക്കുട്ടികൾക്ക് മതിയായ പരിചരണവും പോഷകാഹാരങ്ങളും ലഭിക്കുന്നില്ലെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി.
അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട
ആനുകൂല്യങ്ങളും ധനസഹായവും ലഭ്യമാക്കുന്നതിൽ എസ്ടി പ്രമോട്ടറുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചെന്ന ഗുരുതരമായ പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനൽകാനും മന്ത്രി ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

