കാസർഗോഡ് ജില്ലയിൽ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പള സ്വദേശിനിയായ ധന്യ ആണ് പിടിയിലായത്.
സമൂഹമാധ്യമങ്ങളിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇവർ. കുമ്പള പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ഉദ്യോഗസ്ഥർ വാഹനം നിർത്താൻ നിർദ്ദേശിച്ചെങ്കിലും, അത് വകവെക്കാതെ അമിത വേഗതയിൽ വാഹനം ഓടിച്ചുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇത് മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന സാഹചര്യമാണെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
തുടർന്ന് പൊലീസ് നടത്തിയ പിന്തുടരലിലാണ് ബന്തിയോട് ഭഗവതി നഗറിൽ വെച്ച് ഇവരെ പിടികൂടിയത്. തുടർ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

