വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’-ലെ മൂന്നാമത്തെ ഗാനം പ്രേക്ഷകരിലേക്ക് എത്തി.
‘ഹൗസ് ഹസ്ബൻഡ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മോഹൻ രാജൻ രചിച്ച വരികൾക്ക് സത്യൻ മഹാലിംഗം ആണ് ശബ്ദം നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷോൺ റോൾഡൻ ആണ്. നായക കഥാപാത്രത്തിന്റെ കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ ആദ്യ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജൂലൈ 3-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കേരളത്തിലെ വിതരണാവകാശം E4 എൻ്റർടെയിൻമെൻ്റ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ ക്ലീൻ U സർട്ടിഫിക്കറ്റ് ഇതിനകം തന്നെ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ച ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ഈ ചിത്രം എത്തുന്നത്.
വീര, കീർത്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കുടുംബബന്ധങ്ങളുടെയും ഗുസ്തിയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയിനറായിരിക്കും. രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കെ.എം. ഭാസ്കരൻ ഛായാഗ്രഹണവും, ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

