കോവിഡ്-19 വ്യാപനത്തെത്തുടർന്ന് നിർത്തിവെക്കേണ്ടി വന്ന കെഎസ്ആർടിസി സർവീസുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. കോവിഡ് കാലയളവിൽ മാത്രം കോട്ടയം ജില്ലയിൽ 72 ഷെഡ്യൂളുകളാണ് പൂർണ്ണമായും നിലച്ചത്.
നിലവിൽ നിർത്തിവെച്ചിരിക്കുന്ന സർവീസുകളെക്കുറിച്ചും പുനരാരംഭിക്കേണ്ട റൂട്ടുകളെക്കുറിച്ചുമുള്ള കൃത്യമായ വിവരശേഖരണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
സ്റ്റേ സർവീസുകളുടെ കുറവ് കോവിഡ് പ്രതിസന്ധിക്ക് ശേഷം ജില്ലയിലെ ഓർഡിനറി സ്റ്റേ സർവീസുകൾ വലിയതോതിൽ കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആകെ 6 സ്റ്റേ സർവീസുകൾ മാത്രമാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്.
മതിയായ യാത്രക്കാർ ഇല്ലാത്തതാണ് ഈ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമായതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. നിലവിലെ സ്റ്റേ സർവീസുകളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
കോട്ടയം ഡിപ്പോ: കാവാലം (1), കുമളി (2)
പാലാ ഡിപ്പോ: കാഞ്ഞിരമറ്റം (1)
ഈരാറ്റുപേട്ട
ഡിപ്പോ: കോട്ടയം (1)
പൊൻകുന്നം ഡിപ്പോ: മണിമല (1)
എരുമേലി ഡിപ്പോ: കണയങ്കവയൽ (1)
അതേസമയം, വൈക്കം, ചങ്ങനാശേരി ഡിപ്പോകളിൽ നിലവിൽ സ്റ്റേ സർവീസുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. നഷ്ടപ്പെട്ട
സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

