സമകാലിക ജീവിതസാഹചര്യങ്ങളിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങളാണ് മുടികൊഴിച്ചിലും അകാലനരയും. കൃത്രിമ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം, അടുക്കളയിലെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെയർ പാക്കുകൾ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
മുടിയുടെ പൊട്ടൽ തടയുന്നതിനും തലയോട്ടിയുടെ ആരോഗ്യപരിപാലനത്തിനും ഇവ മികച്ച മാർഗമാണ്. സവാള നീരും ആവണക്കെണ്ണയും
സവാള നീരിലടങ്ങിയിരിക്കുന്ന സൾഫർ ഘടകം കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
ആവണക്കെണ്ണ മുടി വളർച്ചയുടെ വേഗത വർധിപ്പിക്കുകയും ചെയ്യുന്നു. 2 ടേബിൾസ്പൂൺ സവാള നീര്, 1 ടേബിൾസ്പൂൺ ആവണക്കെണ്ണ എന്നിവ ചേർത്ത് യോജിപ്പിക്കുക.
ഇത് തലയോട്ടിയിൽ മസാജ് ചെയ്ത ശേഷം 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഉലുവയും തൈരും
ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും മുടി വളർച്ചയെ കാര്യമായി സഹായിക്കുന്നു.
2 ടേബിൾ സ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത ശേഷം അരച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ തൈര് ചേർത്ത് മിശ്രിതമാക്കുക.
ഈ പാക്ക് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കറ്റാർ വാഴയും വെളിച്ചെണ്ണയും
തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുടിയിഴകളെ സംരക്ഷിക്കാൻ കറ്റാർ വാഴ സഹായിക്കുന്നു.
വെളിച്ചെണ്ണ മുടിയുടെ കരുത്ത് വർധിപ്പിക്കുന്നു. 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, 2 ടേബിൾസ്പൂൺ ചൂടുള്ള വെളിച്ചെണ്ണ എന്നിവയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
കറിവേപ്പിലയും തൈരും
മുടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കറിവേപ്പിലയും തൈരും ചേർത്തുള്ള പാക്ക് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ ഉതകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

