കോഴിക്കോട്: ബലിപെരുന്നാൾ ആഘോഷത്തിന്റെ മറവിൽ ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം എംപിസി ആശുപത്രിക്ക് മുന്നിൽ അർദ്ധരാത്രിയിലാണ് സംഭവം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. അർദ്ധരാത്രിയിൽ ദേശീയപാതയുടെ മധ്യത്തിൽ പടക്കം പൊട്ടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ യുവാക്കൾ, ഇത് ചോദ്യം ചെയ്ത നാട്ടുകാരോടും യാത്രക്കാരോടും അക്രമാസക്തമായി പെരുമാറുകയും വെല്ലുവിളിക്കുകയും ചെയ്തു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം മാർഗതടസ്സമുണ്ടാക്കിയതിനും, സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തുടർനടപടികൾക്ക് ശേഷം മൂവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

