സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാംപിൽ മണ്ണിടിച്ചിൽ; മൂന്നുപേർ മരിച്ചു, ആറുപേർക്കായി തിരച്ചില്‍
കൊൽക്കത്ത∙ സിക്കിമിലെ ഛാത്തനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മൂന്നുപേർ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി.
ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.
Also Read
മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.
നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. കാണാതായ ആറുപേരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിൽ കുടുങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

