ആലപ്പുഴ: വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകൻ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു.
അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്. അയൽക്കാരാണ് മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.
മാതാവ് ശോഭയേയും മകൻ മഹേഷിനെയും ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ശോഭക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.
സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് തടഞ്ഞു, നടപടിയെടുത്ത് ആരോഗ്യവിഭാഗം https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 30, 2023, 2:29 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

