ന്യൂഡൽഹി: വരും ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ സന്ദർശനവും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രധാന ചർച്ചാവിഷയമായി മാറി. സംഭാഷണത്തിനിടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ട്രംപിനോട് വിശദീകരിച്ചു.
ഇതിനുപുറമേ, യുഎസ് ചുമത്തുന്ന അധിക താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള നിലപാടും ആശങ്കകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

