
കുടുംബ പ്രേക്ഷകരുടെ പ്രിയം നേടുന്ന ചില സംവിധായകരുണ്ട്. ഏത് പ്രായത്തിലുള്ളവര്‍ക്കും കണ്ട് ആസ്വദിക്കാവുന്ന ചിത്രങ്ങളാവും അത്തരം സംവിധായകരുടേത്. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ കുടുംബങ്ങളുടെ പ്രിയം നേടിയിരിക്കുകയാണ് വിഷ്ണു മോഹന്‍ എന്ന സംവിധായകന്. മേപ്പടിയാന് ശേഷം വിഷ്ണു സംവിധാനം ചെയ്ത കഥ ഇന്നുവരെ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി തുടരുകയാണ്.
സാധാരണക്കാരുടെ ജീവിതഗന്ധിയായ രണ്ട് പ്രമേയങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ തൻ്റെ രണ്ട് ചിത്രങ്ങളിലൂടെ വിഷ്ണു മോഹന്‍ സാധിച്ചു. ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് ആയിരുന്നു ആദ്യ ചിത്രം. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ്റെ ജീവിത സാഹചര്യങ്ങളിലൂടെ കഥ പറഞ്ഞ മേപ്പടിയാൻ വിഷ്ണുവിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തിരുന്നു.
രണ്ടാമത്തെ ചിത്രമായ കഥ ഇന്നു വരെ കൂടി എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ക്ക് വിശ്വസിച്ച് ടിക്കറ്റ് എടുക്കാവുന്ന സംവിധായകനായി മാറിയിരിക്കുകയാണ് വിഷ്ണു മോഹന്‍. മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പ്രണയ ചിത്രം വളരെ വ്യത്യസ്തമായി അവതരിപ്പിക്കാൻ വിഷ്ണു മോഹന്‍ സാധിച്ചിരിക്കുന്നു എന്നാണ് രണ്ടാം വാരത്തിലും തിയറ്ററുകളിലുള്ള കുടുംബ പ്രേക്ഷകരുടെ തിരക്ക് സൂചിപ്പിക്കുന്നത്. സാധാരക്കാരുടെ ജീവിത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രണയവും സന്തോഷവും ദു:ഖവുമെല്ലാം വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു ഈ രണ്ട് ചിത്രങ്ങളിലും. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ തുടങ്ങി നീണ്ട താരനിരയാണ് കഥ ഇന്നുവരെ എന്ന ചിത്രത്തിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]