ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രംഗത്തെത്തി.
ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ചിത്രം പാകിസ്താന് അധികൃതര്‍ പിന്നീട് പുറത്തുവിട്ടു. നേരത്തെ പത്ത് അംഗരാജ്യങ്ങളുടെ നേതാക്കളുടെ കൂട്ടായ്മയെ കാണിച്ച് പുറത്തുവിട്ട
ചിത്രത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മനപ്പൂര്‍വ്വം വെട്ടിമാറ്റിയത് നയപരമായ തലത്തില്‍ ഏറെ ചർച്ചയായിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഉച്ചകോടിയില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രത്തലവന്മാരുടെയും ചിത്രങ്ങള്‍ നരേന്ദ്രമോദി തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു.
ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ചിത്രത്തില്‍ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പാകിസ്താന് ഒഴിവാക്കിയിരുന്നു. ഈ വീഴ്ച വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് പാകിസ്താന് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

