ഇറാനിൽ വീണ്ടും യു.എസ് സൈനിക ആക്രമണം. ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഐ.ആർ.ജി.സിയെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസിലും സിറിക്കിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഇറാനിലെ ലാറക് ദ്വീപിലേക്ക് അമേരിക്ക നടത്തിയ കടന്നാക്രമണവും ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടന്ന പ്രത്യാക്രമണങ്ങളും മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

