കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജ് സഞ്ചരിച്ച വാഹനത്തിന് നേരെ കെഎസ്യു പ്രവർത്തകരുടെ ആക്രമണം ഉണ്ടായെന്ന കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) പ്രാഥമിക നടപടികൾ ആരംഭിച്ചു.
കേസിൽ പരാതിക്കാരായ മുൻ മന്ത്രിയുടെയും കൂടെയുണ്ടായിരുന്ന ഗൺമാന്റെയും മൊഴികൾ ആദ്യഘട്ടത്തിൽ തന്നെ രേഖപ്പെടുത്തും. ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണ ജോർജ് നേരെ കരിങ്കൊടി പ്രതിഷേധവും കയ്യേറ്റ ശ്രമവും ഉണ്ടായത്.
ഈ സംഭവത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സംഘം വിശദമായി പരിശോധിക്കും. കൂടാതെ, പ്രതികളായ കെഎസ്യു പ്രവർത്തകർക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ള നിയമവകുപ്പുകൾ കുറ്റകൃത്യത്തിന്പര്യാപ്തമാണോയെന്നും എസ്ഐടി പരിശോധിക്കും.
കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ തുടരന്വേഷണം നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

