ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്ന് മാസത്തെ വാർഷിക അവധിക്കു ശേഷം നാളെ (2ന്) കൃഷ്ണനാട്ടം കളിക്ക് വീണ്ടും തിരിതെളിയും. കർശനമായ ചിട്ടവട്ടങ്ങളോടെയുള്ള പുനരാരംഭത്തിൽ ആദ്യ ദിനമായ നാളെ അവതാരം കഥയായിരിക്കും അരങ്ങേറുക.
വിശുദ്ധമായ ഈ ചടങ്ങിലേക്ക് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാളത്തെ ആദ്യ ദിവസത്തെ വഴിപാടായി മാത്രം ആകെ 359 ഭക്തർ ആണ് ‘അവതാരം’ കഥ ബുക്ക് ചെയ്തിരിക്കുന്നത്.
ക്ഷേത്രകലകളുടെ പ്രൗഢി വിളിച്ചോതുന്ന കൃഷ്ണനാട്ടത്തിന്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

