കാബൂൾ∙
അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. 250ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോർട്ടുകൾ.
നൂറിലേറെപ്പേർ മരിച്ചുവെന്ന് രാജ്യാന്തര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുനാർ പ്രവിശ്യയിലെ നുർ ഗാൽ, സാവ്കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇൻഫർമേഷൻ മന്ത്രാലയം തുർക്കിയുടെ വാർത്താ ഏജൻസിയായ അനഡോലുവിനോട് അറിയിച്ചു.
ഭൂമിക്കടിയിൽ 10 കി.മീ.
ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) അറിയിച്ചു. ബസാവുലിന്റെ വടക്ക് 36 കി.മീ.
മാറിയാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.47ന്) ഭൂകമ്പം ഉണ്ടായത്.
തലസ്ഥാനമായ കാബൂൾ മുതൽ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് വരെ സെക്കൻഡുകളോളം കുലുങ്ങി.
അതിഭീകര ഭൂകമ്പങ്ങൾക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാൻ.
പ്രത്യേകിച്ച്, ഇന്ത്യൻ – യുറേഷ്യൻ ടെക്ടോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പർവതമേഖലകളിൽ. 2023 ഒക്ടോബർ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ 4000ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാൻ ഭരണകൂടം അറിയിച്ചിരുന്നത്.
അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തിൽ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]