വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തുന്ന ഓഹരി വിൽപനയിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ ഓഹരി വിൽപന സംബന്ധിച്ച് അദാനി ഗ്രൂപ്പ് സർക്കാരിനോട് യാതൊരുവിധ അനുമതിയും തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ടം 2028-ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി പോർട്സ് തങ്ങളുടെ 49 ശതമാനം ഓഹരികൾ, എം.എസ്.സി (MSC) കമ്പനിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് നടപടികൾ പുരോഗമിക്കുന്നത്. ആകെ 27,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത് പദ്ധതിയിൽ പതിമൂവായിരം കോടി രൂപയാണ് എം.എസ്.സിയുടെ നിക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

