അമേരിക്കയിലെ ജന്മാവകാശ പൗരത്വം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അതീവ ദൗർഭാഗ്യകരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി തള്ളിയത്.
ഈ വിഷയത്തിൽ ഉടൻ നിയമനിർമാണം നടത്താൻ കോൺഗ്രസ് തയാറാകണമെന്നും, ഇതിനായി തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രതികരണം
“ജന്മാവകാശ പൗരത്വം സുപ്രീം കോടതി ശരിവെച്ചു.
ഇത് നമ്മുടെ രാജ്യത്തിന് വളരെ ദൗർഭാഗ്യകരമാണ്. കോൺഗ്രസിൽ നിയമനിർമാണം നടത്തി നമുക്കിത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ.
സങ്കീർണ്ണവും നീണ്ടതുമായ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. നമ്മുടെ രാജ്യത്തിന് ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനായി കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തനം തുടങ്ങണം.
എന്റെ സമ്പൂർണ്ണ പിന്തുണയുണ്ടാകും” – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. സുപ്രീം കോടതിയുടെ ഈ തീരുമാനം ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

