കൊല്ലം ആർ.ടി.ഒ ഓഫീസിൽ ജോലി ചെയ്യുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയകുമാർ സസ്പെൻഷനിൽ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഗതാഗത വകുപ്പ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ചാത്തന്നൂർ മീനാട് സ്വദേശിയാണ് ഇദ്ദേഹം. മോട്ടോർ വാഹന വകുപ്പിന്റെ സുപ്രധാനമായ ഔദ്യോഗിക യൂസർ ഐ.ഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് കൈമാറി ക്രമക്കേടുകൾക്ക് ഒത്താശ ചെയ്തു എന്നതാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം.
ലൈസൻസ് നടപടികളിൽ തിരിമറി നടത്താൻ ഈ വിവരം ദുരുപയോഗം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്.
വകുപ്പുതലത്തിൽ ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനുള്ള ഒരുക്കങ്ങൾ സഹപ്രവർത്തകർ നടത്തിവരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഈ നടപടി ഉണ്ടായത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വകുപ്പുതലത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

