
തിരുവനന്തപുരം: . ലഹരിക്കെതിരായ ചുവടുവെപ്പാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബസമേതമാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. നോ ടു ഡ്രഗ്സ് കാമ്പയിന് തുടക്കം കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മെഗാ സൂംബ ഡാന്‍സ് ഉദ്ഘാടനം ചെയ്തത്.
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടിയാണ് സൂംബയെന്നും കുട്ടികല് ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണമെന്നും അങ്ങനെ വന്നാൽ മറ്റ് സംഘങ്ങള്‍ക്ക് കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകും. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെഗ സൂംബ നടക്കുന്നത്. ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായുള്ള ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രിയായിരുന്നു സൂംബ പരിശീലനം മുന്നോട്ട് വെച്ചത്. പിന്നാലെ പാഠ്യപദ്ധതിയിൽ സൂംബ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ലഹരിക്കെതിരായ വിദ്യാർത്ഥികളുടെ സൂംബ ഡാൻസിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള നീക്കം വിവാദമായിരുന്നു. കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷർട്ട് പിൻവലിക്കണമെന്നും കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടിരുന്നു.
നാളത്തെ മെഗാ സൂംബക്കുള്ള വിദ്യാഭ്യാസ മന്ത്രിയാണ് ടി ഷര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. സ്കൂളുകളിൽ സൂംബ ഡാന്‍സ് പരിശീലനം നൽകാനുള്ള ആശയം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത് കൊണ്ട് ചിത്രമടിച്ച് ടി ഷർട്ട് ധരിപ്പിക്കണ്ടതുണ്ടോ എന്നാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപി.എസ്.ടിഎ ചോദിക്കുന്നത്.
കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
നേരത്തെ പിണറായിയെ വാഴ്ത്തിയ പാട്ടും മെഗാ തിരുവാതിരയും വിവാദമായിരുന്നു. പ്രധാനമന്ത്രിയെ ഫോട്ടോ സ്കൂളിൽ വെക്കുന്നത് അടക്കം ഉന്നയിച്ചാണ് പിഎം ശ്രീ പദ്ധതിയെ കേരളം എതിർക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഠം വെച്ച് കുട്ടുകൾക്ക് ടീ ഷർട്ട് നൽകുന്നതിനെ ശക്തമായി വിമർശിക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]