ബത്തേരി∙ റേഷൻ മണ്ണെണ്ണ പോലും നിഷേധിക്കപ്പെട്ട് ഓവുചാലിനു മുകളിലെ പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന തകരപ്പാടി മനാപ്പറമ്പിൽ ജോയിയെ തേടി ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തി. ലഭിക്കാതിരുന്ന ആനുകുല്യം ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികളും അവർ കൈക്കൊണ്ടു.
വൈദ്യുതിയില്ലാത്തവർക്കുള്ള 6 ലിറ്റർ മണ്ണെണ്ണ ഡിസംബർ 6ന് ശേഷം ജോയിക്ക് കിട്ടിത്തുടങ്ങും. അതിദരിദ്രാവസ്ഥയിൽ ജീവിക്കുന്ന ജോയിക്ക് വീടും വൈദ്യുതിയുമുണ്ടെന്ന ഗണത്തിൽപെടുത്തി റേഷൻ മണ്ണെണ്ണ വരെ നിഷേധിക്കപ്പെട്ട
വാർത്ത മനോരമ ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട ഉടനെ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസർ എ.പി റജീന ബീവി, റേഷനിങ് ഇൻസ്പെക്ടർ വി.സി.
സാബു എന്നിവർ ജോയിയെ തേടി തകരപ്പാടിയിലെത്തുകയായിരുന്നു. വനയോരത്തുള്ള കൃഷിയിടത്തിൽ കൂലിപ്പണിക്കു പോയതായിരുന്നു ജോയി.
ജോയി താമസിക്കുന്ന ഷെഡും ശോചനീയമായ ചുറ്റുപാടുകളും ഉദ്യോഗസ്ഥർ ചിത്രങ്ങളായി പകർത്തി. തുടർന്ന് ജോയി തൊഴിലെടുക്കുന്ന കൃഷിയിടത്തിലേക്കും ഇരുവരുമെത്തി.
ജോയിയെ നേരിട്ടു കണ്ട് വിവരങ്ങൾ ശേഖരിച്ചു. ഉടൻ മണ്ണെണ്ണ ലഭ്യമാക്കാം എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
ജോയിയുടെ അവസ്ഥ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും വൈദ്യുതി ഇല്ലാത്തവർക്കുള്ള എൻഐ (നോൺ ഇലക്ട്രിഫൈഡ്) കാർഡ് വിഭാഗത്തിൽ ജോയിയെ ഉൾപ്പെടുത്തിയെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യം ലഭിച്ചു തുടങ്ങുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ എ.പി.
റജീന ബീവി പറഞ്ഞു.വൈദ്യുതിയില്ലാത്തവർ കെഎസ്ഇബിയിൽ നിന്നോ റവന്യു വകുപ്പിൽ നിന്നോ അക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് തന്നാൽ അവരെ നോൺ ഇല്ക്ട്രിഫൈഡ് വിഭാഗത്തിൽ പെടുത്തി ആനുകൂല്യം ലഭ്യമാക്കും.
എന്നാൽ ജോയിയുടെ കാര്യം ആരും അറിയിച്ചിരുന്നില്ല. നേരിട്ടു കണ്ട് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇനി സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.ഇത്തരത്തിൽ വീടോ വൈദ്യുതിയോ ഇല്ലാതെ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫിസിലോ സപ്ലൈ ഓഫിസറുടെ നമ്പറിലോ ബന്ധപ്പെട്ട
പ്രമോട്ടർമാരോ, തദ്ദേശ സ്ഥാപന പ്രതിനിധികളോ വിവരമറിയിക്കണമെന്നും ആരുടെയും ആനുകൂല്യം തടയപ്പെടില്ലെന്നും ടിഎസ്ഒ പറഞ്ഞു. ബത്തേരി താലൂക്ക് സപ്ലൈ ഓഫിസ്– 04936 220213, സപ്ലൈ ഓഫിസർ – 9188527407 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

