കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതു ഇത്തവണയും ബിജെപി. രണ്ടാമതു കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതു സിപിഎം ആണ്.
കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലും കുറവു സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. ഇത്തവണ ഗ്രാമ, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമായി 47 വാർഡുകളാണു വർധിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്ത് 582 വാർഡുകൾ ആയിരുന്നു ആകെ. ഇത്തവണ അത് 629 ആയി.
ഗ്രാമ പഞ്ചായത്തുകളിൽ 38 വാർഡുകളും നഗരസഭകളിൽ 3, ബ്ലോക്ക് പഞ്ചായത്തുകളിൽ 5, ജില്ലാ പഞ്ചായത്തിൽ 1 സീറ്റുകളാണു വർധിച്ചത്.
ആകെയുള്ള 629വാർഡുകളിൽ 582 വാർഡുകളിലാണു ബിജെപി മത്സരിക്കുന്നത്. സിപിഎം 490, കോൺഗ്രസ് 431 സീറ്റുകളിലും മുസ്ലിം ലീഗ് 194 സീറ്റുകളിലും മത്സരിക്കുന്നു.
ബിജെപി 421 ഗ്രാമ പഞ്ചായത്തുകളിലും 56 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 88 നഗരസഭാ വാർഡുകളിലും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കുന്നു. സിപിഎം 357 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും 45 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 77 നഗരസഭാ വാർഡുകളിലും 11 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കുമ്പോൾ കോൺഗ്രസ് 310 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും 40 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 70 നഗരസഭാ വാർഡുകളിലും 11 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ആണു മത്സരിക്കുന്നത്.
മുസ്ലിം ലീഗ് 138 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും 19 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 31 നഗരസഭാ വാർഡുകളിലും 6 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കുന്നുണ്ട്.
ബിജെപിയും സിപിഎമ്മും മുസ്ലിം ലീഗും ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. വാർഡുകൾ വർധിച്ചതു മത്സര രംഗത്ത് ഈ പാർട്ടികൾക്കാണു ഗുണമായത്.
ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 520 സീറ്റിൽ ആയിരുന്നു മത്സരിച്ചിരുന്നത്. സിപിഎം 422, കോൺഗ്രസ് 474, മുസ്ലിം ലീഗ് 170 എന്നിങ്ങനെ ആയിരുന്നു കഴിഞ്ഞ തവണത്തെ മത്സരം.
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ പാർട്ടികളായ സിപിഎമ്മും കോൺഗ്രസും 11 വീതം സീറ്റുകളിൽ മത്സരിക്കുമ്പോൾ നഗരസഭകളിൽ സിപിഎം 77, കോൺഗ്രസ് 70 സീറ്റുകളിലും
ബ്ലോക്ക് പഞ്ചായത്തുകളിൽ സിപിഎം 45, കോൺഗ്രസ് 40 സീറ്റുകളിലും മത്സരിക്കുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

