പടിഞ്ഞാറത്തറ∙ കൽപറ്റ റോഡ് രണ്ടാം ഘട്ട ടാറിങ് വൈകിയതോടെ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ട
നിലയിലും ഇടിഞ്ഞു താഴ്ന്ന നിലയിലും ആയി. വൻ അപകട
സാധ്യതയാകും വിധത്തിലാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടുന്നത്. നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിങ് മാത്രമാണ് നടത്തിയത്.
ഇതോടൊപ്പം നടത്തേണ്ടിയിരുന്ന രണ്ടാം ഘട്ട ടാറിങ് വർഷങ്ങൾ കഴിഞ്ഞിട്ടും നടത്താതെ വന്നതോടെയാണ് റോഡ് തകർന്നു തുടങ്ങിയത്.
പണി പൂർത്തിയാകാത്തതിനാൽ റോഡിൽ അപകടങ്ങൾ പതിവാണ്.
ആദ്യ ഘട്ട ടാറിങ്ങിനു ശേഷം ചെറുതും വലുതും ആയി ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകട
സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും റോഡ് മാർക്കിങ് നടത്താതിരുന്നതും അപകടങ്ങൾക്ക് കാരണമായി. എവിടെയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
ബാണാസുര ഡാം, കർലാട് ചിറ, മീൻമുട്ടി വെള്ളച്ചാട്ടം എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡും സംസ്ഥാന പാതയും ആയ റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിന് എതിരെ പ്രതിഷേധം ശക്തമാണ്.
നവീകരണ പ്രവൃത്തി വൈകിയാൽ റോഡ് പൂർണമായും തകരുന്ന അവസ്ഥ സംഭവിക്കുമെന്നും പണി പൂർത്തീകരിക്കാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ റീ ടെൻഡർ നടപടിയുടെ ഭാഗമായി ഇനിയുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കു സമർപ്പിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകുന്നതോടെ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

