
പടിഞ്ഞാറത്തറ ∙ ബാണാസുര സാഗർ ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുക്കി വിടുന്നത് ദുരിതമാകുന്നതായി നാട്ടുകാർ. കരമാൻ തോടിന്റെ കൈവഴിയിൽ ഒഴുക്കി വിടുന്ന വെള്ളം പുതുശ്ശേരിക്കടവ് മുതൽ ചേര്യംകൊല്ലി വരെയുള്ള പ്രദേശത്താണ് ദുരിതം വിതയ്ക്കുന്നത്.
ഈ ഭാഗങ്ങളിൽ ഒട്ടേറെ കൃഷിയിടങ്ങളും റോഡും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ട
അവസ്ഥയിലും ആണ്. തേർത്തുകുന്ന് കുന്നമംഗലം പടി റോഡ് മുങ്ങിയതോടെ നരിക്കുന്ന്, പഞ്ചാരക്കുന്ന്, പുലക്കുന്ന് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.
നാട്ടുകാരും പഞ്ചായത്തും വാങ്ങിയ തോണികളാണ് ഇവർ പുറം ലോകത്ത് എത്താൻ ഉപയോഗിക്കുന്നത്.
എന്നാൽ സുരക്ഷാ സംവിധാനം ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു.കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള തോണി ആണ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചത്.
ഇവിടെ സുരക്ഷിത യാത്ര ഒരുക്കാൻ സംവിധാനം വേണമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളപ്പൊക്കം പ്രതീക്ഷിച്ച് ഞാർ നടാൻ വൈകിപ്പിക്കുന്ന അവസ്ഥ ആയതോടെ നെൽക്കൃഷിയും താളം തെറ്റി.
പാൽ അളക്കാൻ എത്തിക്കാനാകാതെ ക്ഷീര കർഷകരും ദുരിതത്തിലായി.ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമ്പോൾ ഡാമിലെ വെള്ളവും എത്തുന്നതോടെയാണ് ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിനിടയിലാകുന്നത്.നിലവിൽ പരിധിയിൽ കവിഞ്ഞ് ജല നിരപ്പ് ഉയരുമ്പോഴാണ് ഡാം തുറക്കുന്നതെങ്കിലും വെള്ളപ്പൊക്കം ഒഴിവാക്കാൻ ഡാം തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]