പനമരം ∙ തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറിയതിനെത്തുടർന്നു ഉണ്ടായ അപകടത്തിൽ ഇരുകാലുകളും തകർന്ന് കിടപ്പിലായ വീട്ടമ്മയ്ക്കും കുടുംബത്തിനും നീതി അകലെ. അപകടത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പച്ചിലക്കാട് സ്വദേശിയായ ജാൻസിക്കും കുടുംബത്തിനും മാസം 10 കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് തൃശൂർ നാട്ടിക ദേശീയപാതയോരത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറിയത്. അന്ന് മദ്യലഹരിയിൽ ലോറി ഓടിച്ചയാൾ ഇല്ലാതാക്കിയത് രണ്ട് കുരുന്നുകൾ ഉൾപ്പെടെ അഞ്ച് ജീവനുകളായിരുന്നു.
അപകടത്തിൽ നിന്ന് ജാൻസി ഉൾപ്പെടെയുള്ളവർ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും അതിന്റെ ജീവിക്കുന്ന ഇരകളാണ് ഇന്ന് ഈ കുടുംബം.
അപകടത്തിൽ ജാൻസിയുടെ രണ്ട് കാൽമുട്ടുകളും തകർന്നതിനു പുറമേ കാൽപാദവും മുറിഞ്ഞുപോയി. സാരമായി പരുക്കേറ്റ ഭർത്താവ് ദേവേന്ദ്രനും പണിക്ക് പോയി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.
എന്നാൽ ഇതുവരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഒരുരൂപ പോലും ഈ കുടുംബത്തിനു സഹായമായി ലഭിച്ചിട്ടില്ല. അപകട
ശേഷം തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് മാസങ്ങളുടെ ചികിത്സ പൂർത്തിയാക്കി പച്ചിലക്കാട്ടെ വീട്ടിലെത്തിയ ഇവർക്ക് തുടർ ചികിത്സകൾക്ക് പോലും പണമില്ലാത്ത അവസ്ഥയാണ്.
ഇവർക്കൊപ്പം അപകടത്തിൽ പെട്ട പാലക്കാട്ടെ ഇവരുടെ ബന്ധുക്കൾക്ക് സഹായം കിട്ടിയപ്പോഴും തമിഴ്നാട് വേരുകളുള്ള വർഷങ്ങളായി വയനാട്ടിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബത്തെ നാടോടികൾ എന്ന് പറഞ്ഞ് മാറ്റിനിർത്തുകയാണ് ഉണ്ടായതെന്ന് ഈ കുടുംബത്തിലുള്ളവർ പറയുന്നു. ചോർന്നൊലിക്കുന്ന ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലാണ് ഇവരുടെ വാസം. ലൈഫ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വീടിന് അപേക്ഷിച്ചെങ്കിലും അപേക്ഷ തള്ളുകയാണ് ഉണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]