പടിഞ്ഞാറത്തറ∙ അവധി ദിനങ്ങളിൽ ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. പലപ്പോഴും ടൗൺ നിശ്ചലമാകും വിധത്തിലാണ് കുരുക്ക് അനുഭവപ്പെടുന്നത്. മറ്റു വാഹനങ്ങൾക്കു പുറമേ ക്രിസ്മസ് അവധിയിൽ ബാണാസുര ഡാമിലേക്ക് എത്തുന്ന നൂറു കണക്കിന് വാഹനങ്ങളും ടൗണിൽ എത്തുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
കൽപറ്റ റോഡിൽ നിന്നും തെങ്ങുംമുണ്ട റോഡിൽ നിന്നും ടൗണിലേക്ക് പ്രവേശിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ട
അവസ്ഥയാണിപ്പോൾ.
ഡാം റോഡിൽ തിരക്കേറിയതോടെ വൺവേ ആയാണു വാഹനങ്ങൾ കടത്തിവിടുന്നത്. കാപ്പുണ്ടിക്കൽ വഴി ഡാമിലെത്തുന്ന വാഹനങ്ങൾ തെങ്ങുംമുണ്ട
വഴി ടൗണിൽ എത്തിയാണു തിരിച്ചു പോകുന്നത്. ടൗണിലെ ഇടുങ്ങിയ നിലയിലുള്ള റോഡിൽ വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഏറെ നേരം നീളുന്ന അവസ്ഥയാണ്.
വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

