വിളമ്പുകണ്ടം∙ മലങ്കര കഴുക്കലോടി പാലത്തോടു ചേർന്നുള്ള തടയണയ്ക്ക് സമീപത്തെ മണ്ണിടിച്ചിൽ തടയുന്നതിനോ മണ്ണിടിച്ചിലിനെ തുടർന്ന് പുഴ പുറമ്പോക്കിലെ കടപുഴകി വീണ മരങ്ങൾ വെട്ടിമാറ്റുന്നതിനോ നടപടിയില്ല. കാലവർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം ഇറങ്ങിയതോടെയാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്.
ഓരോ ദിവസം കഴിയുന്തോറും ഇടിച്ചിലിനു വ്യാപ്തി കൂടി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഇടിഞ്ഞു തീരുന്ന അവസ്ഥയാണ്. അശാസ്ത്രീയമായ തടയണ നിർമാണം മൂലം വർഷങ്ങൾക്ക് മുൻപ് തന്നെ തടയണയുടെ ഒരു ഭാഗത്തെ സംരക്ഷണഭിത്തിയടക്കം തകർന്ന് പുഴ ഗതിമാറി ഒഴുകിയിരുന്നു.
ഈ ഭാഗത്തു തന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്.
തടയണ തകർന്ന് പുഴ ഗതിമാറി ഒഴുകുന്ന ഭാഗത്ത് അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സ്ഥലം ഇടിഞ്ഞ് കൃഷി നശിക്കാനും പാലത്തിന്റെ സുരക്ഷാ ഭിത്തി ഇടിഞ്ഞ് തകരാനും ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

