തിരുനെല്ലി ∙ കനത്ത മഴയിൽ കരകവിഞ്ഞ് ഒഴുകുന്ന പനവല്ലി പുഴയിലൂടെ ആനക്കുട്ടി ഒഴുകിപ്പോയി. പുഴയോരത്ത് ചൂണ്ടയിടുകയായിരുന്ന നാട്ടുകാരാണ് ആനക്കുട്ടി ഒഴുകിപ്പോകുന്നതായി കണ്ടത്. പനവല്ലി പാലത്തിന് അടിയിലൂടെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ആനക്കുട്ടി ഒഴുകുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയത്. വിവരം അറിഞ്ഞ ഉടൻ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന് ഇടയിൽ കുട്ടിയാന ഒഴുക്കിൽ പെട്ടതാകാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. മഴ ശക്തമായതിനാൽ പനവല്ലി പുഴയിൽ നീരൊഴുക്ക് ശക്തമായിട്ടുണ്ട്.
തിരച്ചിൽ നടത്തിയെങ്കിലും ആനക്കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]