കൽപറ്റ ∙ വയനാട്ടിൽ ബിജെപി പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. നെന്മേനി പഞ്ചായത്ത് നമ്പ്യാർകുന്ന് വാർഡ് അംഗം പ്രശാന്തിനാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നടന്ന അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. നമ്പ്യാർകുന്ന് വാർഡിലെ ഒരു സ്ഥലത്തെ അതിർത്തി തർക്കം നിലനിന്നിരുന്നു.
ഇത് പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാൻ എത്തിയതായിരുന്നു വാർഡ് അംഗം കൂടിയായ പ്രശാന്ത്. ഇതിനിടെ പ്രകോപിതനായ ആൾ പ്രശാന്തിനെ വെട്ടുകയായിരുന്നു.
ആക്രമണത്തിൽ പ്രശാന്തിന്റെ കൈയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

