കൽപറ്റ ∙ ക്രിസ്മസ് അവധിക്കിടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വയനാട് ജില്ലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. വയനാട് ചുരത്തിലും ജില്ലയിലെ പ്രധാന പട്ടണങ്ങളിലും വാഹനങ്ങളുടെ നീണ്ട
നിര അനുഭവപ്പെട്ടു.
ചുരത്തിലെ 6, 7, 8 വളവുകൾക്കിടയിലാണ് പല തവണ ഗതാഗതം സ്തംഭിച്ചത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഏറുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.
ഉച്ചയോടെ കൽപറ്റയിൽ പലയിടങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. കൈനാട്ടിയിൽ നിന്ന് കൽപറ്റ കടക്കാൻ അരമണിക്കൂറിലധികം സമയമാണ് എടുത്തത്.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർവീസുകൾ സമയക്രമം തെറ്റി.
അയ്യപ്പ ഭക്തരുടെ വാഹനങ്ങളും ചരക്ക് ലോറികളും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കുന്ന ഫ്ലവർ ഷോകൾ, കാർണിവലുകൾ, ഉത്സവങ്ങൾ എന്നിവയും വരാനിരിക്കുന്ന അമ്പലവയൽ പൂപ്പൊലിയും മറ്റും വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ ഇടയാക്കുമെന്നാണ് സൂചന.
ട്രാഫിക് പരിഷ്കരണങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ നടപടി വേണമെന്നും ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

