മാനന്തവാടി ∙ നഗരസഭാ ബസ് സ്റ്റാൻഡിന് എതിർ വശത്തെ പെരുവക സ്റ്റാൻഡിലെ സച്യുമോൻ എന്ന ഓട്ടോറിക്ഷ ഇനി പെരുവക ഡിവിഷൻ കൗൺസിലറുടെ സഞ്ചരിക്കുന്ന ഓഫിസായി മാറും. ഐഎൻടിയുസി നേതാവ് കൂടിയായ ഓട്ടോ ഡ്രൈവർ എം.പി.ശശികുമാറാണ് പെരുവക ഡിവിഷനിലെ കൗൺസിലർ. രക്തദാന രംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായ ശശി നാട്ടിലെ ഏതു പരിപാടിക്കും മുൻപന്തിയിലുണ്ടാകും.
പ്രളയകാലത്തും കോവിഡ് കാലത്തും പെരുവകക്കാരുടെ ഒപ്പം നിന്ന ശശികുമാറിന് ഡിവിഷനിലെ ഓരോ വീടും സുപരിചിതമാണ്. ആദ്യമായാണ് ജനപ്രതിനിധിയാകുന്നത്.
മുൻപ് മാനന്തവാടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ഇനിയും അവരിൽ ഒരാളായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ശശികുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

