
വയനാട് ജില്ലയിൽ ഇന്ന് (23-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേൾവിക്കുറവുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനം
മുട്ടിൽ ∙കേൾവി, സംസാര പരിമിതിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമായ മുട്ടിൽ ഡബ്ല്യുഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ പ്രീ പ്രൈമറി മുതൽ എസ്എസ്എൽസി വരെ പ്രവേശനം ആരംഭിച്ചു. വിദ്യാലയത്തിൽ സൗജന്യമായി പ്രവർത്തിക്കുന്ന ഓഡിയോളജി ആൻഡ് സ്പീച്ച് തെറപ്പി സെന്ററിലേക്കുള്ള പ്രവേശനവും തുടരുന്നു. 9447808844.
സ്വയംതൊഴിൽ വായ്പ
കൽപറ്റ ∙സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കളിൽനിന്നു സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50,000 മുതൽ 4 ലക്ഷം വരെ വായ്പ ലഭിക്കും. 9400068512.
ആശ്രമം സ്കൂൾ പ്രവേശനം
കൽപറ്റ ∙പട്ടികവർഗ വികസന വകുപ്പിന് കീഴിലെ തിരുനെല്ലി ആശ്രമം സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗത്തിൽപെട്ടവരായിരിക്കണം. മേയ് 31 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷകൾ [email protected] ലോ സ്കൂൾ ഓഫിസിലോ നൽകാം. 9447395553.
ഇന്ന് വൈദ്യുതി മുടക്കം
പനമരം ∙രാവിലെ 8–6: എരനല്ലൂർ, മിൽമ, ജിയോ സാൻഡ്, വാടോച്ചാൽ, ക്രസന്റ് സ്കൂൾ, ഡോക്ടർപടി.വെള്ളമുണ്ട ∙ രാവിലെ 8–6: കമ്പക്കുന്ന്, മൊട്ടമ്മൽ റോഡ്.