വൈദ്യുതി മുടക്കം ഇന്ന്
പുൽപള്ളി ∙ പകൽ 1–5: പുൽപള്ളി ടൗൺ പരിസരം.
റേഷൻ കാർഡ് തരംമാറ്റത്തിന് അപേക്ഷിക്കാം
കൽപറ്റ ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരംമാറ്റാൻ അപേക്ഷിക്കാം. ആവശ്യമായ രേഖകളുമായി 28ന് അകം അക്ഷയ കേന്ദ്രങ്ങളിലോ, സിഎസ്സി സേവന കേന്ദ്രങ്ങളിലോ അപേക്ഷ നൽകാം.
വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫിസിൽ ലഭിക്കും. 04936 255222 (വൈത്തിരി), 04936 220213 (ബത്തേരി), 04935 240252 (മാനന്തവാടി).
അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
കൽപറ്റ ∙ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം ക്ലാസ് തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. കൽപറ്റ, മാനന്തവാടി, ബത്തേരി, പനമരം സമ്പർക്ക പഠന കേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ.
മലയാളം, ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി വിഷയങ്ങളിലേക്ക് ആണ് അധ്യാപകരെ നിയമിക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദം, ബിഎഡ് ആണു യോഗ്യത.
ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജില്ലാ കോഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ സ്റ്റേഷൻ, കൽപറ്റ നോർത്ത് പി.ഒ എന്ന വിലാസത്തിൽ 30 ന് അകം അപേക്ഷ നൽകണം.
ലീഗൽ കം പ്രബേഷൻ ഓഫിസർ
കൽപറ്റ ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രബേഷൻ ഓഫിസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രായപരിധി: 40 വയസ്സ്.
ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫിസിൽ നവംബർ 5നു മുൻപ് വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ നൽകണം. 04936 246098.
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ
മീനങ്ങാടി ∙ ഗവ.പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ് (വയർമെൻ ലൈസൻസിങ് കോഴ്സ്) കോഴ്സുകളിലാണ് അവസരം. പത്താം ക്ലാസാണ് യോഗ്യത.
9744134901.
ക്ഷേമനിധി കുടിശിക അടയ്ക്കാൻ അവസരം
കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2018 ജനുവരി മുതലുള്ള കുടിശിക തുക അടയ്ക്കാൻ അവസരം. 9% പലിശയോടെ 31 വരെ തുക അടയ്ക്കാം.
04936 206355.
ശ്രേഷ്ഠ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൽപറ്റ ∙ പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്ക് മികച്ച റസിഡൻഷ്യൽ സ്കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കാൻ അവസരമൊരുക്കുന്ന ശ്രേഷ്ഠ പദ്ധതിയിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെയും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെയും വെബ്സൈറ്റിലും പട്ടികജാതി വികസന വകുപ്പ് ഓഫിസുകളിലും ലഭിക്കും.
04936 203824.
വാർഷിക പൊതുയോഗം ഇന്ന്
മാനന്തവാടി ∙ കല്ലോടി റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്നു 2ന് കല്ലോടി ഉദയ വായനശാല ഹാളിൽ നടക്കും.
നാടക രചനകൾ ക്ഷണിച്ചു
കൽപറ്റ ∙ ജില്ലാ ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതിനായി നടത്തുന്ന നാടക ക്യാംപിലേക്കു നാടക രചനകൾ ക്ഷണിക്കുന്നു. 40 മിനിറ്റ് ദൈർഘ്യമുള്ളതും കുറഞ്ഞത് 4 കഥാപാത്രങ്ങൾ ഉള്ളതുമായിരിക്കണം നാടകം.
രംഗാവിഷ്കരണത്തിനു യോജിച്ചതായിരിക്കണം രചനകൾ. നവംബർ 25 ന് അകം നാടകങ്ങൾ സെക്രട്ടറി, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ കൽപറ്റ, വയനാട്-67312 എന്ന വിലാസത്തിൽ ലഭിക്കണം.
9744125687. ഇ-മെയിൽ[email protected].
അവക്കാഡോ കർഷക സെമിനാർ
റിപ്പൺ ∙ മൂപ്പൈനാട് കിസാൻ സർവീസ് സൊസൈറ്റിയും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ചേർന്നു നാളെ 2നു റിപ്പൺ പുതുക്കാട് ഇർഷാദുൽ മുസ്ലിമീൻ സംഘം മദ്രസ ഹാളിൽ കർഷക സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ അവക്കാഡോ കൃഷി രീതിയും വള പ്രയോഗവും, മൂല്യവർധനയ്ക്കുള്ള സാധ്യതകൾ, ബ്രാൻഡിങ് നടപടി ക്രമങ്ങൾ, പ്രോഗ്രസീവ് കർഷകരുമായുള്ള സംവാദം തുടങ്ങിയവ നടക്കും. 8606154421.
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കൽപറ്റ ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 10 വർഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവർക്കു പിഴ സഹിതം അംശദായ കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. ഡിസംബർ 10 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിലെത്തി കുടിശികയും പിഴയും അടയ്ക്കാം.
കുടിശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ ലഭിക്കേണ്ട പ്രസവ- വിവാഹ- ചികിത്സാ ആനുകൂല്യം, വിദ്യാഭ്യാസ അവാർഡ് എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
നവോദയ പ്രവേശനം
വൈത്തിരി ∙ ജവഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷം 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
2026 ഫെബ്രുവരി 7ന് അഖിലേന്ത്യാ തലത്തിൽ പ്രവേശന പരീക്ഷ നടക്കും. നിലവിൽ 8, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷകൾ www.cbseitms.nic.inൽ അഡ്മിഷൻ പോർട്ടൽ മുഖേന 23 ന് അകം ഓൺലൈനായി നൽകണം. വിവരങ്ങൾ നവോദയ വിദ്യാലയം ഹെൽപ് ഡെസ്കിൽ ലഭ്യമാണ്.
9447620492
സ്കോളർഷിപ്: അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു അഡ്വ.വി.പി.ചാത്തുക്കുട്ടി മെമ്മോറിയൽ സഹായ നിധിയിൽ നിന്നുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വയനാട്ടിൽ ജനിച്ചുവളർന്നു കുറഞ്ഞത് 3 വർഷം വയനാട്ടിൽ പഠിച്ചിട്ടുള്ള സമർഥരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9446380872
അധ്യാപക ഒഴിവ്
മാനന്തവാടി ∙ കണിയാരം ഫാ.ജികെഎം.ഹയർ സെക്കനൻഡറി സ്കൂളിലൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്സ് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നവംബർ 10ന് രാവിലെ 10ന്. ഫോൺ: 9447877586 പനമരം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് 10.30ന്. കാട്ടിക്കുളം ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 3ന് രാവിലെ 10ന്.
പിഎൽഐ ഏജന്റ് നിയമനം
മാനന്തവാടി ∙ തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റാകാൻ അവസരം.
18 വയസ്സ് പൂർത്തിയായവർക്ക് 27ന് പകൽ 10 മുതൽ 2 വരെ മാനന്തവാടി പോസ്റ്റ് ഓഫിസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പത്താം ക്ലാസ് പാസ് ആയിരിക്കണം.
തൊഴിൽ രഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, സഹകരണ സംഘങ്ങളിൽ പ്രവർത്തിക്കുന്നവർ, ആശാ വർക്കർമാർ തുടങ്ങിയവർക്കും പങ്കെടുക്കാം. 9526668961.
സീറ്റ് ഒഴിവ്
കണിയാമ്പറ്റ ∙ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 9–ാം ക്ലാസിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് എഴുത്തു പരീക്ഷ നടത്തുന്നു.
വാർഷിക വരുമാനം 2 ലക്ഷത്തിൽ കവിയാത്ത, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾ ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 28ന് 11ന് പരീക്ഷയ്ക്ക് ഹാജരാകണം. 04936 284818.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

