പുൽപള്ളി ∙ മുള്ളൻകൊല്ലിയിൽനിന്നു പുൽപള്ളിയിലേക്കുള്ള പ്രവേശന കവാടത്തിൽ തണൽവിരിച്ച് ആളുകളെ മാടിവിളിച്ച തേക്കുമുത്തശി ഇനി ഓർമയിൽ മാത്രം. പെരിക്കല്ലൂർ–പുൽപള്ളി– ബത്തേരി റോഡ് നവീകരണത്തിനു തടസമായിനിന്ന കൂറ്റൻമരത്തെ ഇന്നലെയാണ് മുറിച്ചുവീഴ്ത്തിയത്.
ഒരു നൂറ്റാണ്ടിലധികം പ്രായമുള്ള മരമാണിത്. 12 അടിയിലേറെ ചുറ്റളവും 70 അടിയോളം ഉയരവുമുണ്ട്.
മരത്തിൽ പലേടത്തും കേടുബാധിച്ചിച്ചുണ്ട്. വളർച്ചമുരടിക്കുകയും കേടുബാധിക്കുകയും ചെയ്ത മരം സമീപത്തെ സ്ഥാപനങ്ങൾക്ക് ഭീഷണിയാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.
മഴയും കാറ്റുമുണ്ടാകുമ്പോൾ കടപുഴകുമോയെന്ന ആശങ്കയുമുണ്ടായി.
റോഡിൽ നിൽക്കുന്ന മരം പല അപകടങ്ങൾക്കും കാരണമായി. നിരവധി വാഹനങ്ങൾ മരത്തിലിടിച്ചു.
റോഡിന്റെ വീതി കൂട്ടുമ്പോൾ നിർബന്ധമായും മരംമറിച്ചു മാറ്റണമെന്ന നിലപാടിലായിരുന്നു കുറെയാളുകൾ. മുള്ളൻകൊല്ലിയിൽ നിന്നാരംഭിച്ച റോഡ് പണി താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിയും വന്നു.
ഇന്നലെ രാവിലെയാരംഭിച്ച മരംമുറി ഉച്ചയോടെയാണ് സമാപിച്ചത്. മരം മുറിക്കുന്നതു കാണാൻ നിരവധിയാളുകളുമെത്തിയിരുന്നു.
ഈ മരചുവട്ടിൽ കച്ചവടം ചെയ്തിരുന്നവർക്കും മരത്തിനു ചുവട്ടിൽ ഓടിക്കളിച്ചവർക്കും വേദയുണ്ടായങ്കിലും നാടിന്റെ വികസനത്തിന് ആവശ്യമായതിനാൽ ആരും പ്രതിഷേധിച്ചില്ല.
പ്രദേശത്തെ പലരുടെയും വിലാസം തേക്കിൻചുവടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. പതിറ്റാണ്ടുകളോളം ഇവിടെയുണ്ടായിരുന്ന സാന്ദീപനി കോളജിലെ കുട്ടികളുടെ കാത്തുനിൽപുകേന്ദ്രവും ഈ തേക്കുമരചുവടായിരുന്നു. ഇപ്പോഴുള്ള പലസ്ഥാപനങ്ങളുടെയും മേൽവിലാസം തേക്കിൻചുവട് എന്നുതന്നെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

