മാനന്തവാടിയിൽ അയൽവാസിയായ വയോധികയുടെ കമ്മൽ ബലമായി പിടിച്ചുപറിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 17-ാം തീയതി വൈകുന്നേരമാണ് സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, അവരോട് സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും തുടർന്ന് വയോധികയുടെ ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഈ ആക്രമണത്തിൽ കല്യാണിയുടെ ഇടതു കാതിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർന്നു. വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വയോധിക ഇക്കാര്യം മരുമകളെ അറിയിക്കുകയായിരുന്നു.
മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ നിലയിൽ പ്രതി കവർന്ന കമ്മൽ പൊലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

