കൽപറ്റ: കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രദേശവാസികൾക്ക് ആശ്വാസകരമാകുന്നതാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം. മണ്ണിടിച്ചിലിനെത്തുടർന്ന് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതും വീടുകൾക്ക് ഭീഷണി നേരിടുന്നതുമായ കുടുംബങ്ങൾക്ക് റേഷൻ വിതരണം ഉറപ്പാക്കാൻ ബന്ധപ്പെട്ട
വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളും അടിയന്തര സഹായങ്ങളും വേഗത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

