മാനന്തവാടി ∙ നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന മാനന്തവാടി–മൈസൂരു റോഡിൽ യാത്ര അതീവ ദുഷ്കരം. വലിയ കുഴികൾ നിറഞ്ഞ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിനാണ് ഈ ദുർഗതി.
മാനന്തവാടി മുതൽ കേരള അതിർത്തിയിലെ ബാവലി വരെ റോഡ് നല്ല നിലയിലാണ്. എന്നാൽ കർണാടക വനത്തിലൂടെ കടന്നു പോകുന്ന ഭാഗത്ത് റോഡ് പാടേ തകർന്ന നിലയിലാണ്.
ചരക്ക് വാഹനങ്ങൾ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതിലൂടെ കടന്നു പോകുന്നത്.
കർണാടക അധികൃതർ കാലങ്ങളായി റോഡിനെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മൈസൂരു ദസറ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ദസറയിൽ പങ്കെടുക്കാനായി നൂറുകണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിക്കുന്നത്. ദസറ മുൻ നിർത്തി റോഡിലെ വലിയ കുഴികളെങ്കിലും താൽക്കാലികമായി അടക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കർണാടക വനഭാഗത്ത് 10 കിലോമീറ്റർ ഭാഗത്ത് റോഡ് നവീകരണ ജോലികൾ നടന്ന് വരുന്നുണ്ട്. അവശേഷിക്കുന്ന ഭാഗവും എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]